തിരൂരങ്ങാടി താലൂക്കില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്

തിരൂരങ്ങാടി  :തൊഴിലാളികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമന്ന് ആവിശ്യപ്പെട്ട് തിരൂരങ്ങാടി താലൂക്കില്‍ നാളെ ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്.

ബസ് സര്‍വീസുകള്‍ക്ക് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്ന ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വീസ് കര്‍ശനമായും നിര്‍ത്തലാക്കുക
ബസ് സര്‍വീസുകള്‍ തടസ്സം സൃഷ്ടിക്കുകയും ജീവനക്കാര്‍ക്ക് നേരെ അതിക്രമം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുക
എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് സമരം.

സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ പണിമുടക്കുന്നു.

ചൊവ്വാഴ്ച വൈകീട്ട് ആറുമണിക്ക് സമരക്കാരുമായി ചര്‍ച്ചയുണ്ട്.

Related Articles