വേങ്ങരയില്‍ ലോറി സ്‌കൂട്ടറിലിടിച്ച് ഒരാള്‍ക്ക് പരിക്ക്

തിരൂരങ്ങാടി: വേങ്ങരയില്‍ ലോറി സ്‌കൂട്ടറിലിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ വേങ്ങര താഴേ അങ്ങാടിയിലാണ് അപകടം സംഭവിച്ചത്.

ഗുരുതരമയി പരിക്കേറ്റ നാല്‍പ്പത് വയസ് തോന്നിക്കുന്ന സ്‌കൂട്ടര്‍യാത്രികനെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ സമീപത്തെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയി.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Related Articles