സ്വര്‍ണവില കുതിക്കുന്നു; ഗ്രാമിന് 3,225

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 35 രൂപ വര്‍ദ്ധിച്ച് 3,225 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 25,800 രൂപയുമായിരിക്കുകയാണ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 35 രൂപ വര്‍ദ്ധിച്ച് 3,225 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 25,800 രൂപയുമായിരിക്കുകയാണ്.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 25,520 രൂപയായിരുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ പത്ത് ശതമാനത്തില്‍ നിന്ന് 12.5 ശതമാനമാക്കി ഉയര്‍ത്തിയതാണ് വില വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്. ഈ ബജറ്റിലാണ് 12.5 ശതമാനമായി കസ്റ്റംസ് തീരുവ ഉയര്‍ത്തിയത്. ഇതിനുപുറെ ഓഹരിവിപണിയിലെ അസ്ഥിരതയും വില ഉയരുന്നതിന് ഇടയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം)1,420.11 ഡോളറാണ് ഇന്നത്തെ നിരക്ക്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •