വാഹനാപകടത്തില്‍ ചെമ്മാട് സ്വദേശി ചെന്നൈയില്‍ മരിച്ചു.

തിരൂരങ്ങാടി: ചെമ്മാട് സ്വദേശി ചെന്നൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. ചെമ്മാട് കരിപ്പറമ്പ് കൊട്ടുവലക്കാട് സ്വദേശി പാണഞ്ചേരി സെയ്തലവിയുടെ മകന്‍ അജ്മല്‍ (18) ആണ് മരിച്ചത്.

ചെന്നൈയില്‍ വേളാച്ചേരി ഈച്ചങ്കാടുള്ള കടയിലേക്ക് വെള്ളം കൊണ്ടുവരുന്നതിനായി പോയി തിരിച്ചു വരുന്നതിനിടെ അജ്മല്‍ സഞ്ചരിച്ച ബൈക്കില്‍ ബസ്സിടിച്ചാണ് അപകടം. ബുധനാഴ്ച പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു.

കോമ്പറ്റ ഗവ. ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ കരിപറമ്പ് താഴത്തെ പള്ളി കബര്‍സ്ഥാനില്‍ മറവു ചെയ്തു
ഉമ്മ :ഫാത്തിമ. സഹോദരങ്ങള്‍: നൗഫല്‍, റാഹില, നുബുല.

Related Articles