പരപ്പനങ്ങാടിയില്‍ കനത്ത മഴയില്‍ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു

പരപ്പനങ്ങാടി :കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വീടിന്റെ ചുറ്റു മതില്‍ ഇടിഞ്ഞു വീണു. ചെട്ടിപ്പടി വേലംകണ്ടി ചന്ദ്രികയുടെ വീടിന്റെ മുന്‍ഭാഗത്തെ ചുറ്റു മതിലാണ് തകര്‍ന്നത്. അടുത്ത ദിവസങ്ങളിലാണ് ഇവിടെ മതില്‍ ഉയര്‍ത്തി കെട്ടിയത്.

മതില്‍ ഇടിഞ്ഞതോടെ മുന്‍ഭാഗത്തെ മണ്ണ് ഒലിച്ചു വീടിനു ഭീഷണി ആകുമോ എന്ന ആശങ്കയിലാണ് ഈ നിര്‍ധന കുടുംബം.

കനത്ത മഴ തുടര്‍ന്നാല്‍ നികത്തിയ ചരല്‍ മണ്ണ് പൂര്‍ണമായും ഒലിച്ചു കിണറിനും വീടിനും നാശം സംഭവിക്കുമോ എന്ന ഭയത്തിലാണ് ചന്ദ്രികയും സഹോദരിമാരും.

Related Articles