തിരൂരില്‍ റാഗിംഗിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ധനം

തിരൂര്‍: റാഗിംഗിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ധനമേറ്റു. ഏഴുര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാത്ഥി തിരൂര്‍ കുന്നത്തൊടുവില്‍ അസൈനാറുടെ മകന്‍ മുഹമ്മദ് ഗൗസ്(17)നാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുടി ചീകി വച്ചതിനെയും, അടുത്ത ദിവസം മുതൽ ഷർട്ടിന്റെ ബട്ടൻ പറയുന്ന രീതിയിൽ ഇടണം എന്ന രീതികൾ നിർബന്ധിച്ചായിരുന്നു നാല് പ്ലസ് ടു വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഗൗസിനെ റാഗ് ചെയ്തത്‌ . എന്നാല്‍ ഇവര്‍ പറഞ്ഞകാര്യങ്ങള്‍ വിസമ്മതിച്ചതോടെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു

Share news
error: Content is protected !!
Scroll to Top