മലപ്പുറത്ത് സദാചാര ഗുണ്ടായിസം;യുവാവ് ആത്മഹത്യ ചെയ്തു

മലപ്പുറം: മലപ്പുറം കുറ്റിപ്പാലയില്‍ ആള്‍ക്കൂട്ട ആക്രമത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു.പൂഴിത്തറ മുസ്തഫയുടെ മകന്‍ മുഹമ്മദ് സാജിദാ(24)ണ് ആത്മഹത്യ ചെയ്തത്. മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ കെട്ടിയിട്ട് ക്രൂരമായി ആക്രമിക്കുകയും ഈ ചിത്രങ്ങള്‍ വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. ഇതെതുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച വൈകീട്ടാണ് സാജിദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കുറ്റിപ്പാല ക്ലാരി പ്രദേശത്തുവെച്ചാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ ആള്‍ക്കൂട്ടം മുഹമ്മദ് സാജിതിനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് കല്‍പ്പകഞ്ചേരി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതെതുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സാജിദിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും ഇരുകൂട്ടര്‍ക്കും പരാതിയില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. ഇതിനിടെ സാജിദിനെ കെട്ടിയിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് സാജിദ് വീട്‌നുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. പരേതയായ മറിയാമ്മുവാണ് മാതാവ്. അഞ്ച് സഹോദരങ്ങളുണ്ട്.

Share news
error: Content is protected !!
Scroll to Top