ബഹ്‌റൈനില്‍ 22ാം നിലയില്‍ നിന്ന് വീണ് പ്രവാസി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

മനാമ: ജബ്ബീറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി തൊഴിലാളി മരിച്ചു സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മോഹന്‍ മായവ്(31) ആണ് ആഗസ്റ്റ് 24 ന് മരണപ്പെട്ടത്. 29 നിലകളുള്ള അപ്പാര്‍ട്ടുമെന്റ് കോംപ്ലകില്‍ വെച്ചാണ് ജോലിക്കിടെ അപകടത്തില്‍പ്പെട്ടത്.

മോഹന്‍ പ്രൊജക്ട് സബ് കോണ്‍ട്രാക്ടറായി ജോലി ചെയ്തുവരികയായിരുന്നു. സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയരുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ഇതുപത്തിരണ്ടാം നിലയില്‍ നിന്നും വീണ മോഹന്‍ ഏഴാം നിലയിലേക്കാണ് വീണത്. സംഭവ സ്ഥലത്തുവെച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയാണ് മരണം സംഭവിച്ചതെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്. പുറം ജോലിക്ക് ജൂലൈ മുതല്‍ ആഗ്റ്റ് വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തി തൊഴിലാളികളെ കൊണ്ട് നിരോധനം ഏര്‍പ്പെടുത്തിയ സമയത്ത് പുറം ജോലികള്‍ ചെയ്യിച്ചത് കണ്ടെത്തിയതോടെ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതര്‍.

ഈ വര്‍ഷം ഇതുവരെ ജോലി സ്ഥലങ്ങളില്‍ അപകടങ്ങില്‍പ്പെട്ടത് 216 പേരാണ് ഇവരില്‍ 12 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

Share news
error: Content is protected !!
Scroll to Top