തിരൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു;മൂന്ന് പേര്‍ക്ക് പരിക്ക്

തിരൂര്‍ പെരുവഴിയമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികയായ സ്ത്രീ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. കാറിലുള്ളവര്‍ ചേര്‍ത്തലയില്‍ നിന്ന് വരുന്നവരാണ്. കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും സമീപത്തെ ആശുത്രകിളും പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരപ്പനങ്ങാടിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നവരാണ് കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top