കാസര്‍കോഡ് മണ്ഡലത്തില്‍ നാല് ബൂത്തുകളില്‍ റീ പോളിംഗ് ഉണ്ടായേക്കും

കാസര്‍ഗോഡ്:കാസര്‍ഗോഡ് മണ്ഡലത്തിലെ നാല് പോളിംഗ് ബൂത്തുകളില്‍ കള്ളവോട്ട് കണ്ടെത്തിയ സാഹചര്യത്തില്‍ റീപോളിംഗ് എന്ന് റിപ്പോര്‍ട്ട്. കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലാണ് നാല് ബൂത്തുകളിലായി റീപോളിംഗ് നടക്കാന്‍ സാധ്യത.

കല്യാശ്ശേരിയിലെ 19,69, 70 നമ്പര്‍ ബൂത്തുകളിലും പയ്യന്നൂരിലെ 48ാം നമ്പര്‍ ബൂത്തിലാണ് റീപോളിങ്ങ് നടത്താന്‍ സാധ്യത. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന 19ാം തിയ്യതി റീപോളിങ് നടക്കുക.

കണ്ണൂര്‍ ജില്ലയിലെ പിലാത്തറയില്‍ കള്ളവോട്ടു നടന്നുവെന്ന ആരോപണവുമായി ആദ്യം രംഗത്ത് വന്നത് കോണ്‍ഗ്രസ് നേതാവ് സുധാകരനായിരുന്നു. തുടര്‍ന്ന ് യുഡിഎഫനെതിരെ കള്ളവോട്ട് ആരോപണവുമായി എല്‍ഡിഎഫും രംഗത്തെത്തി. തുടര്‍ന്ന കളക്ടര്‍മാരുടെ റിപ്പോര്‍ട്ടും വോട്ടിങ്ങിന്റെ വീഡിയോ ദൃശ്യങ്ങളും ഉള്‍പ്പടെയുള്ളവ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചു. ഇതില്‍ 17 പേര്‍ കള്ളവോട്ട് ചെയ്‌തെന്ന് കമ്മീഷന്‍ സ്ഥിതീകരിച്ചു. ഇതില്‍ 13 പേര്‍ ലീഗുകാരും നാലുപേര്‍ സിപിഐഎമ്മുകാരുമാണ്.

Share news
error: Content is protected !!
Scroll to Top