സൗദിയില്‍ സിമന്റ് മിക്‌സിങ് യന്ത്രത്തില്‍ കുടുങ്ങി മലയാളി മരിച്ചു

റിയാദ്: സിമന്റ് മിക്‌സിങ് യന്ത്രത്തില്‍ കുടുങ്ങി മലയാളിക്ക് ദാരുണ അന്ത്യം. സൈഹാത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ
കൊല്ലം മുഖത്തല സ്വദേശി ഷാജി ജോണ്‍(45)ആണ് മരിച്ചത്. സിമന്റ് മിക്‌സ് ചെയ്യുന്ന യന്ത്രത്തിലെ ബ്ലേഡ് വെല്‍ഡ് ചെയ്യാനായി യന്ത്രിത്തിനുള്ളില്‍ ഇറങ്ങിയ സമയത്താണ് അപകടം സംഭവിച്ചത്.

ഷാജി വെല്‍ഡിങ് ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം പുറത്തിറങ്ങിയിരുന്നു എന്നാല്‍ പണിയായുധങ്ങള്‍ എടുക്കാനായി വീണ്ടും മെഷീനിനുള്ളിലേക്ക് ഇറങ്ങിയ സമയത്താണ് അപകടം സംഭവിച്ചത്. ഷാജി അകത്തുകയറിയതറിയാതെ മറ്റൊരാള്‍ മെഷീന്‍ ഓണ്‍ ചെയ്തതാണ് അപകടത്തിന് ഇടയാക്കിയത്. ഖത്തീഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ 20 വര്‍ഷമായി ഷാജി ജോണ്‍ റെഡിമിക്‌സ് നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തുവരികയാണ്.

ഭാര്യ: ബിന്‍സി ഷാജി. മകള്‍:നേഹ.

Related Articles