Section

malabari-logo-mobile

ടെക്നോപാര്‍ക്ക് പരിസരത്ത് കഞ്ചാവ് വില്‍പന:ഒരാള്‍ അറസ്റ്റില്‍

HIGHLIGHTS : തിരുവന്തപുരം: കഴക്കൂട്ടം ടെക്നോപാര്‍ക്കിനും പരിസരത്തും കമ്പത്തുനിന്ന് വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത...

തിരുവന്തപുരം: കഴക്കൂട്ടം ടെക്നോപാര്‍ക്കിനും പരിസരത്തും കമ്പത്തുനിന്ന് വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതില്‍ പ്രധാനിയായ തമിഴ്നാട് തേനി ജില്ലയില്‍ കമ്പം ഉലകതേവര്‍ തെരുവില്‍ ഹൗസ് നമ്പര്‍ 91 ല്‍ എ. രാജേന്ദ്രനെ (42) എക്സൈസ് അറസ്റ്റുചെയ്തു. ഇയാളില്‍ നിന്നും 1.100 കിലോ കഞ്ചാവ് കണ്ടെടുത്ത് എന്‍.ഡി.പി.എസ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
തിരുവനന്തപുരം എക്സൈസ് സ്‌ക്വാഡ് സി.ഐ വിനോദ് കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സി.പി പ്രവീണ്‍, പ്രിവന്റീവ് ഓഫീസര്‍ സജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രകാശ്, സുഭാഷ്, ബിനു, ജിതേഷ് , വനിത സിവില്‍ എക്സൈസ് ഓഫീസറായ വിനീതാറാണി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ടെക്നോപാര്‍ക്ക് പരിസരത്ത് ലഹരി ഉപയോഗം വന്‍ തോതില്‍ വര്‍ധിച്ചുവരുന്നതായി വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി തമിഴ്നാട് കേന്ദ്രീകരിച്ചു നടത്തിയ രഹസ്യഅന്വേഷണത്തെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. എല്ലാ ആഴ്ചയിലും ഇത്തരത്തില്‍ തിരുവനന്തപുരത്ത് ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കാറുള്ളതായി രാജേന്ദ്രന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങുന്ന ആളുകളുടെ വിവരം എക്സൈസിനു ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. ആന്ധ്രാപ്രദേശില്‍ നിന്നും കിലോയ്ക്ക് 1000 രൂപ നിരക്കില്‍ വാങ്ങുന്ന കഞ്ചാവ് കമ്പത്ത് പോയി വാങ്ങുന്നവര്‍ക്ക് കിലോയ്ക്ക് 8000 രൂപ നിരക്കിലും തിരുവനന്തപുരത്ത് എത്തിക്കുന്നതിന് കിലോയ്ക്ക് 10000 രൂപ നിരക്കിലുമാണ് ഈടാക്കിയിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!