കരള്‍ മാറ്റിവെച്ച വിദ്യാര്‍ത്ഥിക്ക് സഹായവുമായി ദേവധാര്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

താനൂര്‍: കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ കൊടിഞ്ഞി കാടം കുന്നത്ത് എ എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി അമലിന്റ ( നന്ദു ) ചികിത്സാ ചിലവിലേക്ക് ദേവധാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ കൈതാങ്ങ്. 1992-93 ബാച്ച് ‘നെല്ലിക്ക് ‘ഗ്രൂപ്പാണ് സാമ്പത്തിക സഹായം കൈമാറിയത് ,

ദേവധാര്‍ സ്‌കൂളില്‍ വെച്ച് ചികിത്സാ സഹായ കമ്മറ്റി കണ്‍വീനര്‍ അനില്‍ തലപ്പള്ളിക്ക് കൂട്ടായ്മ ഭാരവാഹികള്‍ തുക കൈമാറി. ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായി വന്‍ തുകയാണ് ചിലവ് വരുന്നതിനാല്‍ സ്‌കൂള്‍ പ്രധാനധ്യാപകന്റെ നേതൃത്വത്തിലും കെ പുരം കേന്ദ്രികരിച്ചും സഹായ കമ്മറ്റികള്‍ രൂപികരിച്ചാണ് പണം കണ്ടെത്തുന്നത്.

ചടങ്ങില്‍ നെല്ലിക്ക ഗ്രൂപ്പ് ഭാരവാഹികളായ ഷബീര്‍ പാലാട്ട്, വിനോദ് , ലത്തിഫ്, ഖാലിദ്, സരിത, ദിനേശന്‍, സുനില്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top