കപ്പ കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് മുഹമ്മദ് ഹാജി

തന്റെ കപ്പ കൃഷിയിടത്തില്‍ നിന്നും നൂറുമേനി വിളവെടുപ്പിനൊരുങ്ങി തിരൂര്‍ തൃപ്രങ്ങോട് കിഴക്കേ പീടിയേക്കല്‍ മുഹമ്മദ് ഹാജി. രണ്ടര ഏക്കര്‍ സ്ഥലത്താണ് 1500 ലധികം കൊള്ളികള്‍ നട്ട് ഇദേഹം കൃഷിയിറക്കിയിരിക്കുന്നത്.

ഒരുതരത്തിലുള്ള രാസവളങ്ങളും ഉപയോഗിക്കാതെയാണ് ഇവിടെ അദേഹം കൃഷി ചെയ്യുന്നത്. ഒരോ മൂട് കപ്പയില്‍ നിന്നും പത്ത് കിലോമുതല്‍ പതിനഞ്ച് കിലോ വരെ ആറുമാസത്തിനുള്ളില്‍ ലഭിക്കാറുണ്ടെന്നും അദേഹം പറഞ്ഞു. ശുദ്ധജലം ലഭിക്കുന്ന പാടങ്ങളിലും പറമ്പുകളിലും നടുന്ന കപ്പയില്‍ നിന്ന് നല്ല വിളവ് ലഭിക്കുമെന്നാണ് തന്റെ അനുഭവമെന്ന് മുഹമ്മദ് ഹാജി പറഞ്ഞു.

വര്‍ഷങ്ങളായി വിവിധ തരം പച്ചക്കറികള്‍ കൃഷി ചെയ്ത് നൂറമേനി വിളയിക്കുന്ന മുഹമ്മദ് ഹാജിക്ക് നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തൃപ്രങ്ങോട് കൃഷി ഭവനിലെ കൃഷി ഓഫീസര്‍ ഉണ്ണികൃഷന്‍ കൃഷിയിടം സന്ദര്‍ശിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.

അടുത്തമാസം വിളവെടുപ്പിന് തയ്യാറായിരിക്കുന്ന തന്റെ തോട്ടത്തില്‍ നിന്ന് നല്ല വിളവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കര്‍ഷകന്‍.

Related Articles