Section

malabari-logo-mobile

തിരൂരില്‍ ഓട്ടോഡ്രൈവറുടെ കൊലപാതകം; വിദേശത്തേക്ക് കടന്ന പ്രധാന പ്രതി അറസ്റ്റില്‍

HIGHLIGHTS : തിരൂര്‍: പറവണ്ണയിലെ ഓട്ടോഡ്രൈവര്‍ മുഹമ്മദ് യാസീനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പള്ളാത്ത് നൗഷാദ് (39) അറസ്റ്റിലായി. കൊലപാതകത്തിന് ശേഷം...

തിരൂര്‍: പറവണ്ണയിലെ ഓട്ടോഡ്രൈവര്‍ മുഹമ്മദ് യാസീനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പള്ളാത്ത് നൗഷാദ് (39) അറസ്റ്റിലായി. കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ പൊലിസ് സമ്മര്‍ദ്ദം ചെലുത്തി നാട്ടിലെത്തിച്ച് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കൊലപാതകശേഷം അന്നു തന്നെ മംഗലത്തേക്ക് പോയി അവിടെ നിന്ന് മറ്റൊരു കാറില്‍ മംഗലാപുരത്തേക്ക് പോയ പ്രതി വിമാനത്തില്‍ മുംബൈ വഴി ദുബൈയിലെ റാസല്‍ഖൈമയിലേക്ക് കടക്കുകയായിരുന്നു. നൗഷാദ് വിദേശത്തേക്ക് മുങ്ങിയതറിഞ്ഞ അന്വേഷണ സംഘം പ്രതിയെ നാട്ടിലെത്തിക്കാന്‍ പല വിധത്തിലുള്ള സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് തിരികെ മുംബൈയിലെത്തുകയും അവിടെ ഏതാനും ദിവസം താമസിച്ച് മംഗലാപുരത്തെത്തിയ ശേഷം ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടയില്‍ പരപ്പനങ്ങാടിയില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു വെന്ന് തിരൂര്‍ എസ്.ഐ സുമേഷ് സുധാകര്‍ പറഞ്ഞു.

sameeksha-malabarinews

പ്രതി മുംബൈയില്‍ നാലു ദിവസം താമസിച്ചെന്നാണ് മൊഴി. മംഗലാപുരത്തും അതിലേറെ പ്രതി താമസിച്ചിട്ടുണ്ട്. എന്നാല്‍ അതീവ രഹസ്യമായി പ്രതിയെ പൊലിസ് നിരീക്ഷിച്ചിരുന്നുവെന്നും നീക്കം പാളാതിരിക്കാനാണ് വിവരങ്ങള്‍ പുറത്തുവിടാതിരുന്നതെന്നും എസ്.ഐ വ്യക്തമാക്കി. എന്നാല്‍ കൊലപാതക ശേഷം രക്ഷപ്പെടാന്‍ ആരെല്ലാമാണ് സഹായിച്ചതെന്നും കേസില്‍ കൂട്ടുപ്രതികളുണ്ടോ എന്നതു സംബന്ധിച്ചും വ്യക്തതയായിട്ടില്ല. ഇക്കാര്യങ്ങള്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷമേ പറയാനാകൂവെന്ന് പൊലിസ് വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!