താനൂര്‍ കുടിവെള്ള പദ്ധതി: പൈപ്പിടല്‍ ആരംഭിച്ചു

താനൂര്‍: കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 100 കോടി ചെലവില്‍ പ്രവൃത്തി പുരോഗമിക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പിടല്‍ ആരംഭിച്ചു. കാരത്തൂരില്‍ വി. അബ്ദുറഹിമാന്‍ എം.എല്‍.എ പൈപ്പിടുന്നതിന് തുടക്കം കുറിച്ചു.

മണ്ഡലത്തില്‍ കഴിഞ്ഞ നാല് ദശാബ്ദക്കാലമായി ഉയര്‍ന്നുവന്ന പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു കുടിവെള്ള പദ്ധതി. എം.എല്‍.എ വി. അബ്ദുറഹിമാന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച ആദ്യപദ്ധതിയാണ് താനൂര്‍ കുടിവെള്ള പദ്ധതി.  ദ്രുതഗതിയില്‍ പ്രവൃത്തി നടക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

പദ്ധതിയുടെ പ്രധാന ടാങ്കും ജലശുദ്ധീകരണ യൂണിറ്റും ചെറിയമുണ്ടത്താണ്. രണ്ടരലക്ഷം ജനങ്ങള്‍ക്കാണ് നിലവില്‍ കുടിവെള്ളമെത്തിക്കാനുള്ളത്. ഭാവിയില്‍ ഇത് മൂന്നര ലക്ഷം വരെയാകുമെന്ന നിഗമനത്തിലാണ് കുടിവെള്ള പദ്ധതി രൂപകല്‍പന ചെയ്തിട്ടുള്ളത്.

Related Articles