ജിദ്ദയില്‍ മലപ്പുറം സ്വദേശിയായ യുവാവ് ഷോക്കേറ്റു മരിച്ചു

ജിദ്ദ: ജിദ്ദയില്‍ മലപ്പുറം സ്വദേശിയായ യുവാവ് ഷോക്കേറ്റു മരിച്ചു. തുവ്വൂര്‍ അക്കരപ്പുറം സ്വദേശി പുത്തൂര്‍ അബൂബക്കറിന്റെ മകന്‍ നിയാസ്(28)ആണ് മരിച്ചത്. ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്. റുവൈസില്‍ വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് തല്‍ക്ഷണം മരണപ്പെടുകയായിരുന്നു.

റുവൈസിലെ ബാറൂം സന്റെറില്‍ പി സി ടൈ എന്ന കമ്പ്യൂട്ടര്‍ ഷോറൂമില്‍ ഓഫീസ് ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു.

മാതാവ്: റൈഹാനത്ത്. ഭാര്യ: റിന്‍ഷിദ, മകന്‍: ഷസമാന്‍.

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Related Articles