Section

malabari-logo-mobile

വിദ്യാഭ്യാസ മന്ത്രി ഇന്ന്‌ താനൂരില്‍ 

HIGHLIGHTS : താനൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി താനൂര്‍ മണ്ഡലത്തില്‍ `ഹൈടെക്‌' സ്‌കൂള്‍ ആക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ദേവധാര്‍ ഗവണ്‍മെന്റ്‌ ഹയ...

താനൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി താനൂര്‍ മണ്ഡലത്തില്‍ `ഹൈടെക്‌’ സ്‌കൂള്‍ ആക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ദേവധാര്‍ ഗവണ്‍മെന്റ്‌ ഹയര്‍സെക്കന്ററി സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ ബഹു. വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ എത്തുന്നു. എം.എല്‍.എയുടെ ആസ്‌തി വികസന പദ്ധതി, ജില്ലാ പഞ്ചായത്ത്‌, എസ്‌.എസ്‌.എ എന്നീ ഫണ്ടുകളുപയോഗിച്ച്‌ നിര്‍മ്മിച്ച ക്ലാസ്‌ മുറികളുടെയും കെട്ടിടത്തിന്റെയും ഉദ്‌ഘാടനം മന്ത്രി ഇന്ന്‌ വൈകീട്ട്‌ 4 ന്‌ നിര്‍വഹിക്കും. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുമായും രക്ഷിതാക്കളുമായും വിദ്യാഭ്യാസ മന്ത്രി സംവദിക്കും.

കൂടാതെ ഫിഷറീസ്‌ വകുപ്പിന്റെ കീഴിലുള്ള കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്ക്‌ സൈക്കിള്‍ വിതരണം നടത്തും. പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി പെണ്‍കുട്ടികളെ സ്വയംപര്യാപ്‌തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ രായിരിമംഗലം എസ്‌.എം.എം.എച്ച്‌.എസ്‌.എസില്‍ വെച്ച്‌ 149 പെണ്‍കുട്ടികള്‍ക്കുള്ള സൈക്കിള്‍ വിതരണം നടത്തുന്നത്‌. വൈകീട്ട്‌ 3.30ന്‌ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. വി. അബ്‌ദുറഹിമാന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!