ബഹ്‌റൈനില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ ഖത്തറില്‍ അറസ്റ്റില്‍

മനാമ: ബഹ്‌റൈനില്‍ നിന്ന് കാണാതായ മൂന്ന് മത്സ്യത്തൊഴിലാകള്‍ ഖത്തറില്‍ അറസ്റ്റിലായി. ഖത്തിരി കോസ്റ്റ് ഗാര്‍ഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുസ്തഫ ഹസ്സന്‍(30), ഏഷ്യന്‍ സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികള്‍ എന്നിവരെയാണ് ഞായറാഴ്ച കാണാതായത്. വടക്കുകിഴക്കന്‍ മേഖലയിലെ അല്‍ ദെയ്ര്‍ ഗ്രാമത്തിലെ തീരപ്രദേശത്തുനിന്നുമാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്.

ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ഖത്തറിന്റെ അഥീനതയിലുള്ള ഭാഗത്ത് എത്തിപ്പെട്ടതായും കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തതായും മുസ്തഫ ഹസ്സന്‍ ഫോണില്‍ അറിയിച്ചതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.

അതെസമയം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ബഹ്‌റൈനില്‍ വിദേശികള്‍ ഉള്‍പ്പെടെ മത്സ്യത്തൊഴിലാളികളെ കാണാതായി

Related Articles