Section

malabari-logo-mobile

ഖത്തര്‍ അമീറിന്റെ ചിത്രം ഗിന്നസ്ബുക്കില്‍ ഇടംനേടി

HIGHLIGHTS : ദോഹ: ഏറ്റവും കൂടുതല്‍ ആളുകള്‍ നിറംനല്‍കിയ ചിത്രമെന്നനിലയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഛായാചിത്രം ഗിന്നസ്ബുക്കില്‍ സ്ഥാനം പിടിച്ചു.

ദോഹ: ഏറ്റവും കൂടുതല്‍ ആളുകള്‍ നിറംനല്‍കിയ ചിത്രമെന്നനിലയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഛായാചിത്രം ഗിന്നസ്ബുക്കില്‍ സ്ഥാനം പിടിച്ചു. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ദര്‍ബ് അല്‍ സായില്‍ പോലീസ് കോളേജാണ് ഗിന്നസ് ലക്ഷ്യമിട്ട് പരിപാടി സംഘടിപ്പിച്ചത്.

പവലിയനില്‍ സ്ഥാപിച്ച ഡിഗ്നിറ്റി ഇമേജ് എന്നപേരിലുള്ള അമീറിന്റെ ഛായാചിത്രത്തില്‍ 13,824 പേരാണ് നിറംചാര്‍ത്തിയത്. സന്ദര്‍ശകര്‍ക്ക് ചിത്രത്തിന്റെ ഓരോ കഷ്ണങ്ങള്‍ മുറിച്ച് കൊടുത്തതാണ് നിറംചാര്‍ത്തിയത്. പിന്നീട് അവയോജിപ്പിച്ചശേഷം ഞായറാഴ്ച രാത്രി പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനിയാണ് ചിത്രത്തിന്റെ പൂര്‍ണരൂപം പ്രകാശനം ചെയ്തത്.

sameeksha-malabarinews

ചിത്രം ഗിന്നസ്ബുക്കില്‍ ഇടംനേടിയത് സ്ഥിരീകരിച്ചുകൊണ്ട് ഗിന്നസ് പ്രതിനിധിയില്‍ നിന്നും പൊതുസുരക്ഷ ഡയറക്ടര്‍ ജനറല്‍ സ്റ്റാഫ് മേജര്‍ ജനറല്‍ സാദ് ബിന്‍ ജാസ്സിം അല്‍ ഖുലൈഫി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!