പരപ്പനങ്ങാടിയില്‍ ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പരപ്പനങ്ങാടി: കൊടപ്പാളിയില്‍ ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. പാലക്കല്‍ രാധാകൃഷ്ണന്റെ മകന്‍ ബിജോഷ്(19)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒമ്പതു മണിയോടെ കൊടപ്പാളി ബസ്റ്റോപ്പിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. കെഎസ്ആര്‍ടി ബസ് മറ്റൊരു സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ യുവാവ് സഞ്ചരിച്ചിരുന്ന ബുള്ളറ്റില്‍ തട്ടിയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top