Section

malabari-logo-mobile

താനൂർ പൂരപ്പുഴയിൽ റെഗുലേറ്റർ യാഥാർത്ഥ്യമാകുന്നു

HIGHLIGHTS : താനൂർ: ഒട്ടുമ്പുറത്ത്  റെഗുലേറ്റർ നിർമിക്കുക എന്ന ദീർഘകാല ആവശ്യം യാഥാർത്ഥ്യമാകുന്നു. 25 കോടി രൂപ ചെലവഴിച്ചു കിഫ്‌ബി വഴിയാണ് നിർമ്മാണപ്രവർത്തികൾക്ക്...

താനൂർ: ഒട്ടുമ്പുറത്ത്  റെഗുലേറ്റർ നിർമിക്കുക എന്ന ദീർഘകാല ആവശ്യം യാഥാർത്ഥ്യമാകുന്നു. 25 കോടി രൂപ ചെലവഴിച്ചു കിഫ്‌ബി വഴിയാണ് നിർമ്മാണപ്രവർത്തികൾക്ക് തുടക്കമായത് . പൂരപ്പുഴയിൽ ഒട്ടുമ്പുറം കെട്ടുങ്ങൽ ഭാഗത്താണ് റെഗുലേറ്റർ നിർമിക്കുന്നത്.

1250 ഓളം ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മോര്യ-കാപ്പ് കൃഷി ഭൂമിയിലേക്ക് ഉപ്പു വെള്ളം കയറാതിരിക്കാൻ റെഗുലേറ്റർ നിർമിക്കണമെന്നതായിരുന്നു ആവശ്യം. ഈ പ്രദേശത്തെ കുടിവെള്ള ലഭ്യതക്കും ഉപ്പുവെള്ളം തടയുക എന്നത് അത്യാവശ്യമാണ്.

sameeksha-malabarinews

പദ്ധതി പ്രദേശം താനൂർ എം.എൽ.എ. വി. അബ്‌ദുറഹിമാന്റെ നേതൃത്വത്തിൽ ഇറിഗേഷൻ വിഭാഗം ചീഫ് എഞ്ചിനീയർ കെ.എ. ജോസഫ്, സൂപ്രണ്ടിങ്ങ് എഞ്ചിനീയർ കെ.പി. രവീന്ദ്രൻ, എക്സിക്യൂട്ടീവ്  എഞ്ചിനീയർ എ. ഉസ്മാൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ്  എഞ്ചിനീയർ ശിവശങ്കരൻ, അസിസ്റ്റന്റ്  എഞ്ചിനീയർ ഷാഹുൽ ഹമീദ്, രാജഗോപാൽ എന്നിവർ സന്ദർശിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!