വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എസ്‌ഐ മരണപ്പെട്ടു

Malappuram SI who was undergoing treatment for injuries in a road accident died

Share news
 • 4
 •  
 •  
 •  
 •  
 •  
 • 4
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി:ഡ്യൂട്ടിക്ക് പോകുന്നതിനെടെ വാഹനപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന മലപ്പുറം കണ്‍ട്രോള്‍ റൂം പോലിസ് സബ് ഇന്‍സ്‌പെക്ടര്‍
വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി കെ.അബ്ദുല്‍ മജീദ്(52) നിര്യാതനായി.

വള്ളിക്കുന്നിലെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം മകനൊപ്പം ബൈക്കില്‍ ഡ്യുട്ടിക്ക് പോകുന്ന വഴിയില്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ടയര്‍പ്പൊട്ടി അപകടത്തില്‍പ്പെട്ട് ഗുരുതര പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തിവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു.

ഭാര്യ: മുനീറ. മക്കള്‍: സമീഹ് (പോലിസ് ട്രെയിനി, കണ്ണുര്‍ എ.ആര്‍ ക്യാമ്പ്), സ്വബാഹ്, ഷഹല. മരുമകന്‍: സുഹൈല്‍
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വൈകിട്ട് വള്ളിക്കുന്ന് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും.

Share news
 • 4
 •  
 •  
 •  
 •  
 •  
 • 4
 •  
 •  
 •  
 •  
 •