പരപ്പനങ്ങാടി: ചെട്ടിപ്പടിയില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റത് തിരൂര്‍ സ്വദേശികള്‍ക്കാണെന്നാണ് പ്രാഥമിക വിവരം.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ശേഷം ചെട്ടിപ്പടി പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്.
അപകടം നടന്ന ഉടന്‍തന്നെ ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



