മലപ്പുറം : മടിയില്‍ കനമുള്ളവര്‍ക്കേ വഴിയില്‍ ഭയമുണ്ടാവു എന്ന് നിരന്തരം പറയുന്ന മന്ത്രി കെ ടി ജലീലിന് മടിയില്‍ കനം മാത്രമല്ല, കനകവുമുള്ളതിനാലാണ് വെപ്രാളപ്പെടുന്നതെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി പ്രസ്താവിച്ചു. മലപ്പുറത്ത് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതഗ്രന്ഥങ്ങള്‍ വരെ സര്‍ക്കാര്‍ വാഹനത്തില്‍ കടത്തിയതിന് അന്വേഷണം നേരിടുന്ന മന്ത്രി സ്വന്തം യാത്രക്ക് സ്വകാര്യ കാറിന് ആശ്രയിച്ചത് ആശ്ചര്യകരമാണ്. രാഷ്ട്രീയ ബുദ്ധി ഉപയോഗിച്ചുള്ള ക്യാപ്സൂള്‍ കൊണ്ട് മാത്രം ഭരണകൂടം എത്തിപ്പെട്ട ഗതികേട് മറികടക്കാനാവില്ലെന്നും മുജീബ് കാടേരി പറഞ്ഞു.
മലപ്പുറത്ത് യൂത്ത് ലീഗ് റോഡ് ഉപരോധിച്ചിരുന്നു
ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ മുസ്തഫ അബ്ദുല്‍ ലത്തീഫ്, ബാവ വിസപ്പടി, എന്‍ കെ അഫ്സല്‍ റഹ്മാന്‍, എം എസ് എഫ് ദേശീയ സെക്രട്ടറി അഡ്വ. എന്‍ എ കരീം, കെ എന്‍ ഷാനവാസ്, അഷ്റഫ് പാറച്ചോടന്‍, സജറുദ്ദീന്‍ മൊയ്തു , ഹക്കീം കോല്‍മണ്ണ, കുരിക്കള്‍ മുനീര്‍, സാദിഖ് കൂളമടത്തില്‍ , സി പി സാദിഖലി, സുബൈര്‍ മൂഴിക്കല്‍ നേതൃത്വം നല്‍കി



