Section

malabari-logo-mobile

നാട്ടുകാർ ഒരുമിച്ചു; കാക്കറത്തോട് മാലിന്യമുക്തമാക്കി

HIGHLIGHTS : മഞ്ചേരി: പന്തലൂരിലെ പ്രധാന ജലസ്രോതസ്സായ കാക്കറത്തോട് മാലിന്യമുക്തമാക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായിറങ്ങി. തെക്കുമ്പാ ട്​ പ്രദേശത്തുകൂടി ഒഴുകി പന്തലൂർ പു...

മഞ്ചേരി: പന്തലൂരിലെ പ്രധാന ജലസ്രോതസ്സായ കാക്കറത്തോട് മാലിന്യമുക്തമാക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായിറങ്ങി. തെക്കുമ്പാ ട്​ പ്രദേശത്തുകൂടി ഒഴുകി പന്തലൂർ പുളിക്കലിനപ്പുറം കടലുണ്ടിപ്പുഴയിൽ ചേരുന്ന 5 കിലോമീറ്ററോളം വരുന്ന തോടും പരിസരവുമാണ്​ നാട്ടുകാർ ശുചിയാക്കിയത്​. മഞ്ചേരി മേഖലയിലെ ശാസ്​ത്രസാഹിത്യ പരിഷത് പ്രവർത്തകരും പന്തലൂർ ഹൈസ്കൂളിലെ എസ്.പി.സി, എൻ.എസ്.എസ് വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് തോട്ടിലെ പ്ലാസ്റ്റിക്ക് അജൈവ മാലിന്യങ്ങൾ നീക്കി.രാവിലെ 8 മണിക്ക്​ പന്തലൂർ ജി.എൽ.പി സ്കൂൾമൈതാനത്ത്​ ഒത്തുചേർന്ന പ്രവർത്തകർ വിവിധ സംഘങ്ങളായി വിദ്യാലയ പരിസരങ്ങൾ, റോഡുകൾ, അങ്ങാടികൾ, തറക്കാക്കുളം എന്നിവിടങ്ങളും ശുചിയാക്കി. നാടൻ പാട്ടുകളും പരിഷത് ഗാനങ്ങളും പാടിയായിരുന്നു സംഘങ്ങൾ സഞ്ചരിച്ചത്​. ശേഖരിച്ച അജൈവ മാലിന്യങ്ങൾ കോഴിക്കോട‌് കോർപറേഷന്റെ ‘നിറവ‌്’ മാലിന്യസംസ‌്കരണ കേന്ദ്രത്തിലേക്ക്​ ലോറികളിലാക്കി കൊണ്ടുപോകും. കഴിഞ്ഞ ദിവസം ആനക്കയം പഞ്ചായത്തിലെ ആറ‌്, 12 വാർഡുകളിലെ 1200 വീടുകളിലെ അജൈവമാലിന്യങ്ങൾ ശേഖരിച്ച്​ സംസ‌്കരണകേന്ദ്രത്തിലേക്ക‌് അയച്ചിരുന്നു. വീട്ടിലും പരിസരത്തുമുള്ള പ്ലാസ്റ്റിക‌് മാലിന്യം ശേഖരിച്ച‌്​ മൂന്നായി തരംതിരിച്ച്​ ചാക്കുകളിൽ നിറച്ചാണ്​ കയറ്റിയയച്ചത്​. ജൈവമാലിന്യം ശേഖരിച്ച‌് വളമാക്കിമാറ്റുന്ന പദ്ധതിയെക്കുറിച്ചും ആലോചനയുണ്ട‌്.
ഏപ്രിൽ 21, 22 തിയ്യതികളിൽ പന്തലൂരിൽ വെച്ച് നടക്കുന്ന കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായാണ് കാക്കറത്തോട് നവീകരണം മൂന്ന്​ ഘട്ടമായി നടപ്പാക്കിയത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്തംഗം എം. പ്രശാന്ത്, കെ.കെ. പുരുഷോത്തമൻ, പി.നാരായണൻ, അഡ്വ: അനൂപ്, പി.പി. രാജേന്ദ്ര ബാബു, പി.ടി.ബിനോയ്, എം. അബ്ദുൾ അസീസ്, സന്തോഷ് മാസ്റ്റർ, വിജയലക്ഷമി ടീച്ചർ, കെ.എം.അബ്ദ.ുൾ റഹ്മാൻ, ഇ. അബ്​ദുൽ മജീദ്, ഐ. ശ്രീധരൻ, ഐ. പി.നാരായണൻ എന്നിവർ നേതൃത്വം നൽകി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!