നബിദിനറാലിക്ക്‌ ക്ഷേത്രകമ്മറ്റിയുടെ സ്‌നേഹപായസം

10888747_690380697748112_5045873626207847116_nകൊണ്ടോട്ടി: മതസൗഹാര്‍ദ്ദത്തിന്‌ കേളികേട്ട മലപ്പുറത്തിന്റെ മണ്ണില്‍ നബിദിന റാലിയെ സ്വീകരിക്കാന്‍ ക്ഷേത്രകമ്മറ്റിക്കാരും. കൊണ്ടോട്ടിക്കടുത്തെ നെടിയിരിപ്പ്‌ മുസ്ലിയാരങ്ങാടിയില്‍ നടന്ന നബിദിന റാലിക്ക്‌ നെടിയിരുപ്പ്‌ ശിവക്ഷേത്രക്കമ്മറ്റി പായസ്സമൊരുക്കി സ്വീകരിച്ചു.

മുസ്ലിയാരങ്ങാടി, ചാരുകുത്ത്‌, പുല്ലിത്തൊടി മദ്രസകളില്‍ നിന്നുള്ള നബിദിന റാലിയില്‍ പങ്കെടുത്തവര്‍ക്കാണ്‌ ക്ഷേത്രക്കമ്മറ്റി പായസം നല്‍കിയത്‌.
പരിപാടിക്ക്‌ ക്ഷേത്രകമ്മറ്റി പ്രസിഡന്റ്‌ സി അപ്പുക്കുട്ടന്‍, കെപി പ്രശാന്ത്‌, രവീന്ദ്രനാഥ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top