Section

malabari-logo-mobile

മലപ്പുറത്ത് ലോക്ക് ഡൗണിന് ശേഷം മടങ്ങിയെത്തുന്ന പ്രവാസികളെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും

HIGHLIGHTS : മലപ്പുറം: ലോക്ക് ഡൗണ്‍ കാലാവധിക്കു ശേഷം നാട്ടില്‍ മടങ്ങിയെത്തുന്നവരെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. പ്രവാസികളുടെയും അവരുടെ കുടുംബത്തിന്റെയും...

മലപ്പുറം: ലോക്ക് ഡൗണ്‍ കാലാവധിക്കു ശേഷം നാട്ടില്‍ മടങ്ങിയെത്തുന്നവരെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. പ്രവാസികളുടെയും അവരുടെ കുടുംബത്തിന്റെയും സുരക്ഷിതത്വം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അറിയിച്ചു. ഇക്കാലയളവില്‍ നാട്ടിലേക്ക് മടങ്ങി വരുന്നവര്‍ അധികം ലഗേജുകള്‍ കൊണ്ടു വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. പണം നല്‍കിയും സൗജന്യമായും താമസിക്കാവുന്ന തരത്തിലുള്ള സൗകര്യങ്ങളോടു കൂടിയ ഐസൊലേഷന്‍ കേന്ദ്രങ്ങളാണ് ജില്ലയില്‍ സജ്ജീകരിക്കുന്നത്. പ്രവാസികള്‍ക്ക് അവരുടെ താല്‍പ്പര്യപ്രകാരം ഇതു തെരഞ്ഞെടുക്കാം.

അതേ സമയം ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും എത്തുന്നവര്‍ക്കായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൊറോണ കെയര്‍ കേന്ദ്രങ്ങളൊരുക്കും. മെയ് അവസാനം വരെ ആരാധനാലയങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനും ജില്ലാ ഭരണകൂടം ഇടപെടും. ഇതിന് മുന്നോടിയായി മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ ഏപ്രില്‍ 11ന് പകല്‍ 11ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മത സമുദായിക നേതാക്കളുടെ യോഗം ചേരും. സംഘടനകളുടെ ജില്ലാ നേതാക്കളില്‍ ഒരാള്‍ മലപ്പുറത്തും പ്രാദേശിക ഭാരവാഹികള്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയും യോഗത്തില്‍ പങ്കെടുക്കും. നിസാമുദ്ദീന്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നിയന്ത്രണം. ജി.പി.എസ് സംവിധാനം ഘടിപ്പിച്ച വാഹനങ്ങളില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ജലവിതരണം നടത്തും. കാന്റീനുകള്‍ ഇല്ലാത്ത സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നവര്‍ക്കും ചികിത്സയില്‍ കഴിയുന്നവര്‍ക്കും മിതമായ നിരക്കില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഭക്ഷണം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!