പെരിന്തല്‍മണ്ണ കീഴാറ്റൂരില്‍ പ്രത്യേക കൊറോണ കെയര്‍ സെന്റര്‍

കീഴാറ്റൂരില്‍ നിന്ന് അയച്ച 76 സാമ്പിളുകളില്‍ 15 എണ്ണത്തിന്റെ ഫലം ലഭിച്ചിട്ടുണ്ട്. ഇവ നെഗറ്റീവാണെങ്കിലും നിരീക്ഷണം തുടരാനാണ് തീരുമാനം. രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ ഇവരുടെ സ്രവം വീണ്ടും പരിശോധനയ്ക്ക് അയക്കേണ്ടി വരും. രോഗം സ്ഥിരീകരിച്ച 85 കാരനുമായും ഉംറ കഴിഞ്ഞെത്തിയ മകനുമായും അടുത്ത് ഇടപഴകിയ എല്ലാ വരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
കീഴാറ്റൂരിലെ കാര്യത്തില്‍ നിലവില്‍ ആശങ്കക്കിടയില്ലെങ്കിലും ജാഗ്രത തുടരുന്നതിന്റെ ഭാഗമായാണ് മുന്‍കരുതല്‍. കീഴാറ്റൂരിനു പുറമെ വെട്ടത്തൂര്‍, മേലാറ്റൂര്‍, ആനക്കയം പഞ്ചായത്തുകളിലും നിയന്ത്രണ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്.

Related Articles