മലപ്പുറം: കുറ്റിപ്പുറത്ത് പനി ബാധിച്ച് യുവാവ് മരിച്ചു
. കുറ്റിപ്പുറം പൈങ്കണ്ണൂര്‍ സ്വദേശി പന്തപ്പറമ്പില്‍ നൗഷാദ് (37) ആണ് മരിച്ചത്.
രോഗബാധയെ തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞമാസം 17 ന് പനി ബാധിച്ച് കുറ്റിപ്പുറം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എച്ച്1 എന്‍1 പനി ബാധിച്ചതിനെ തുടര്‍ന്നാണ് യുവാവ് ചികിത്സ തേടിയതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.




