പരപ്പനങ്ങാടി: സ്‌കൂളിലേക്ക് വാഹനത്തില്‍ കൊണ്ടു പോകുന്നതിന്നിടെ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ട്രക്കര്‍ ഡ്രൈവര്‍ക്കെതിരെ പോക്‌സൊ നിയമപ്രകാരം പോലീസ് കേസെടുത്തു. ആവീല്‍ ബീച്ചിലെ കുന്നുമ്മല്‍ മുഹമ്മദ് റാഫിയെ (32) ആണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. മുന്ന് വിദ്യാര്‍ത്ഥികളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ നേരിട്ട് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ വെള്ളിയാഴ്ച പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2017 മുതല്‍ ഇയാള്‍ കുട്ടികളെ പീഡിപ്പിക്കുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു.
പരപ്പനങ്ങാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദന്‍, എസ്‌ഐ രാജേന്ദ്രന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.





