മലപ്പുറം: കെ എസ് ആര്‍ ടി സി ബസ് കടയിലേക്ക് പാഞ്ഞുകയറി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.20 ഓടെയാണ് മലപ്പുറം ബസ്റ്റാന്റിന് സമീപം അപകടം സംഭവിച്ചത്.
മഞ്ചേരിയില്‍ നിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അതെസമയം അപകടകാരണം വ്യക്തമായിട്ടില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക





