Section

malabari-logo-mobile

മലപ്പുറത്ത് ലക്ഷങ്ങളുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

HIGHLIGHTS : മലപ്പുറം: കൂട്ടിലങ്ങാടിയില്‍ വച്ചാണ് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന ഹാന്‍സ് പൊലീസ് പിടികൂടിയത്. കൂട്ടിലങ്ങാടി സ്വദേശി എന്‍ കെ അബ്ദുല്‍ മുനീറിനേയു...

hansമലപ്പുറം: കൂട്ടിലങ്ങാടിയില്‍ വച്ചാണ് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന ഹാന്‍സ് പൊലീസ് പിടികൂടിയത്. കൂട്ടിലങ്ങാടി സ്വദേശി എന്‍ കെ അബ്ദുല്‍ മുനീറിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടിലങ്ങാടി കേന്ദ്രീകരിച്ച് ലഹരിമരുന്നു വ്യാപാരം ശക്തമാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ക്ക് 1 ലക്ഷത്തിലേറെ രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു..സംസ്ഥാനത്തിന് പുറത്ത് നിന്നും റെയില്‍ മാര്‍ഗ്ഗമാണ് ഹാന്‍സും പാന്‍ പരാഗുമൊക്കെ കേരളത്തിലേക്കെത്തുന്നതെന്നും കൂട്ടിലങ്ങാടിയിലെ സംഘത്തിന് തിരൂരില്‍ നിന്നുമാണ് ഇവ ലഭിച്ചതെന്നും മലപ്പുറം എസ് ഐ മനോജ് പറയറ്റ വ്യക്തമാക്കി.ഹാന്‍സ് ചാക്കൊന്നിന് 9000 രൂപക്കാണ് ഇടനിലക്കാര്‍ കച്ചവടക്കാര്ക്ക് കൈമാറുന്നത്. വിറ്റഴിക്കുന്നത് ഇതിന്റെ ഇരട്ടിയിലധികം വിലക്കും. വന്‍ ലാഭമാണ് ഈ കച്ചവടത്തിലൂടെ ഉണ്ടാകുന്നത്. ദുര്‍ബലമായ വകുപ്പുകളാണ് ഈ കുറ്റവാളികള്‍ക്കെതിരെ ചുമത്തുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍. പരമാവധി കെട്ടിവെക്കേണ്ട പിഴ 10,000 രൂപയാണ് . 1 ചാക്ക് ഹാന്‍സ് കച്ചവടം ചെയ്താല് തന്നെ ഇവര്‍ക്ക് ഇതിലുമധികം പണം കിട്ടും. അക്കാരണത്താല്‍ തന്നെ പിടിക്കപ്പെട്ടവര് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യത്തിലിറങ്ങി വീണ്ടും പണി തുടരുകയും ചെയ്യും. നിയമവിരുദ്ധമായിട്ടും ലഹരിമരുന്നുകച്ചവടം വീണ്ടും വ്യാപകമാകാന്‍ ഇതാണ് കാരണമെന്നും പൊലീസ് പറയുന്നു. മലപ്പുറം എസ് ഐ മനോജ് പറയറ്റയുടെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് സ്‌ക്വാഡുദ്യോഗസ്ഥരായ സത്യജിത്, ശശി കുണ്ടറക്കാട് എന്നിവരുള്‍പ്പെട്ട സംഘമാണ് ഹാന്‍സ് പിടികൂടിയത്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!