മൊറയൂരില്‍ ഗ്യാസ്ടാങ്കര്‍ മറിഞ്ഞു; ഒഴിവായത് വന്‍ദുരന്തം

Untitled-1 copyമലപ്പുറം: മലപ്പുറം കൊണ്ടോട്ടിക്കടുത്ത് മൊറയൂര്‍ ഹൈസ്‌കൂള്‍ പടിക്ക് സമീപം ഗ്യാസ്ടാങ്കര്‍ ലോറി മറിഞ്ഞു വന്‍ ദുരന്തം ഒഴിവായി. ഇന്ന് പുലര്‍ച്ചെയോടെ മംഗലാപുരത്ത് നിന്നും പാലക്കാട്ടേക്ക് പോകുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഗ്യാസ്ടാങ്കറാണ് റോഡരികിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് അപകടസാധ്യത കണക്കിലെടുത്ത് മൊറയൂര്‍ മുസ്ലിയാരങ്ങാടിക്ക് ഇടയിലുള്ള സ്ഥലങ്ങളില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് സമീപത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രദേശത്തെ ആളുകളെ മാറ്റുകയും, ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ മാറ്റാന്‍ ശ്രമം നടന്നു വരികയാണ്. കൊണ്ടോട്ടി എസ്‌ഐ കെ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും, മലപ്പുറത്ത് നിന്നുള്ള ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top