മലപ്പുറത്ത്‌ വന്‍ കഞ്ചാവ്‌ വേട്ട; 300 കിലോ കഞ്ചാവുമായി 5 യുവാക്കള്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത്‌ 300 കിലോ കഞ്ചാവുമായി അഞ്ച്‌ യുവാക്കള്‍ പിടിയിലായി. മലപ്പുറം ജില്ലക്കാരാണ്‌ പിടിയിലായ അഞ്ച്‌ പേരും. അരീക്കോട്‌ സ്വദേശി ഷാഹുല്‍ ഹമീദ്‌(25), മഞ്ചേരി തുറക്കല്‍ സ്വദേശി അക്‌ബര്‍ അലി(32), കോട്ടക്കല്‍ ഇന്ത്യനൂര്‍ സ്വദേശി അബ്ദുറഹ്മാന്‍(34), ഇരുമ്പുഴി സ്വദേശി നജീബ്‌(34), കരിപ്പൂര്‍ സ്വദേശി മുഹമ്മദ്‌ ഇര്‍ഷാദ്‌(26) എന്നിവരാണ്‌ അറസ്റ്റിലായത്‌.

പ്രതികള്‍ സഞ്ചരിച്ച വാഹനം

നിന്ന്‌ മലപ്പുറത്തേക്ക്‌ മിനിലോറിയില്‍ കടത്തിക്കൊണ്ടുവരവെയാണ്‌ സംഘം മലപ്പുറം പോലീസിന്റെ പിടിയിലായത്‌. ലോറിക്ക്‌ അകമ്പടി പോവുകയായിരുന്ന ഇന്നോവ വാഹനവും പോലീസ്‌ പിടിച്ചെടുത്തു. വ്യാഴാഴ്‌ച പുലര്‍ച്ചെയാണ്‌ പ്രതികള്‍ പിടിയിലായത്‌.

മലപ്പുറം ജില്ലാ പോലീസ്‌ മേധാവി യു അബ്ദുള്‍ കരീമിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്‌പി ഹരിദാസിന്റെ നിര്‍ദേശ പ്രകാരം മലപ്പുറം പോലീസ്‌ സിഐ എ പ്രേംജിത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐ സംഗീത്‌ പുനത്തില്‍, അഡീഷണല്‍ എസ്‌ ഐ മുഹമ്മദ്‌, എ എസ്‌ഐ സിയാദ്‌, എസ്‌ സിപിഒ രജീഷ്‌, സിപിഒമാരായ ജാഷിന്‍ ഹംദ്‌, പ്രശോഭ്‌, ദിനു എന്നിവിരടങ്ങിയ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.

Share news
 • 15
 •  
 •  
 •  
 •  
 •  
 • 15
 •  
 •  
 •  
 •  
 •