കോവിഡ് വ്യാപനം : താനൂർ നഗരസഭയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി 

താനൂർ: കോവിഡ് 19 രോഗ വ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താനൂർ നഗരസഭയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതലാണ് നിയന്ത്രണങ്ങൾ നടപ്പിൽ വരുന്നത്. 18,19, 20 വാർഡുകൾ ഒഴികെ മുഴുവൻ ഡിവിഷനുകളിലുമാണ് നിയന്ത്രണങ്ങൾ.

നഗരസഭാ പരിധിയിൽ കോവിഡ് രോഗികളുടെ എണ്ണം ഏറുകയാണ്. വ്യാഴാഴ്ച രണ്ടുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

നഗരസഭ പരിധിക്ക് അകത്തേക്കും പുറത്തേക്കുമുള്ള പോക്കുവരവ് നിയന്ത്രിത മാർഗ്ഗത്തിലൂടെ പരിമിതപ്പെടുത്തും. രാത്രി 7 മുതൽ രാവിലെ 5 വരെ നൈറ്റ് കർഫ്യു നിലനിൽക്കും.

അവശ്യവസ്തുക്കളുടെ കച്ചവടസ്ഥാപനങ്ങൾ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രമേ പ്രവർത്തിക്കാൻ പാടൊള്ളൂ.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •