സര്‍ക്കാര്‍ സ്വാബ് ശേഖരണ കേന്ദ്രങ്ങള്‍

Government Swab Collection Centers

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലപ്പുറം :ജില്ലയില്‍ കോവിഡ് പരിശോധനക്ക് ആവശ്യമായ സ്വാബ് ശേഖരിക്കുന്നതിനായി സര്‍ക്കാര്‍മേഖലയില്‍ 23 ഓളം ആരോഗ്യ കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജ്, താലൂക്ക് ആശുപത്രികളായ തിരൂരങ്ങാടി, കൊണ്ടോട്ടി, അരീക്കോട്, മലപ്പുറം, ജില്ലാ ആശുപത്രികളായ തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളായ നെടുവ, താനൂര്‍, വെട്ടം, മറാഞ്ചേരി, എടപ്പാള്‍, വേങ്ങര, ഓമാനൂര്‍, എടവണ്ണ, മങ്കട, മേലാറ്റൂര്‍, വണ്ടൂര്‍, കോട്ടക്കല്‍ ഫാമിലിഹെല്‍ത്ത് സെന്റര്‍, പബ്ലിക് ഹെല്‍ത്ത് സെന്ററുകളായ വളാഞ്ചേരി, ചുങ്കത്തറ, പൊന്നാനി ടി.ബി.സെന്റര്‍ എന്നിവിടങ്ങളിലാണ് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.

കോവിഡ് നിര്‍ണയത്തിനായി പ്രധാനമായും ആര്‍ടിപിസിആര്‍ പരിശോധനയും ആന്റിജന്‍ പരിശോധനയുമാണ് നടത്തിവരുന്നത്. കോവിഡ് വൈറസിന്റെ ജനിതക സാന്നിധ്യം മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്ന് ശേഖരിക്കുന്ന സ്രവത്തില്‍ കണ്ടെത്തുന്ന പരിശോധനയാണ് ആര്‍ടിപിസിആര്‍ പരിശോധന. രോഗലക്ഷണങ്ങളുള്ളവര്‍ക്കും രോഗിയുമായി ഹൈ റിസ്‌ക് സമ്പര്‍ക്കം വന്ന ലക്ഷണമില്ലാത്തവരിലുമാണ് ഈ പരിശോധന നടത്തുന്നത്. ഹൈ റിസ്‌ക് സമ്പര്‍ക്കം വന്നവര്‍ രോഗിയുമായി അവസാന സമ്പര്‍ക്കം വന്നതില്‍ നിന്ന് അഞ്ചു ദിവസമെങ്കിലും കഴിഞ്ഞാണ്  പരിശോധന നടത്തേണ്ടത്. സ്രവങ്ങളില്‍ വൈറസിന്റെ പ്രതലപ്രോട്ടീനുകളുടെ സാന്നിധ്യം കണ്ടെത്തുന്ന പരിശോധനയാണ് ആന്റിജന്‍ പരിശോധന. പ്രധാനമായും രോഗലക്ഷണമുള്ളവരിലാണ് ചെയ്യുന്നത്. ഇതില്‍ നെഗറ്റിവ് ഫലം ലഭിച്ചാലും പി.സി.ആര്‍ പരിശോധനയ്ക്ക് കൂടി വിധേയമാകണം.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •