Section

malabari-logo-mobile

സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനകളില്‍ സര്‍ക്കാര്‍ അംഗീകൃത നിരക്ക് ഈടാക്കണം

HIGHLIGHTS : Government approved fees should be charged for covid tests in private labs

മലപ്പുറം :കോവിഡ് പരിശോധനകള്‍ നടത്തുന്ന എല്ലാ സ്വകാര്യ ലാബുകളിലും സര്‍ക്കാര്‍ അംഗീകരിച്ച ഏകീകൃത നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. ആര്‍.ടി.പി.സി.ആര്‍ (ഓപ്പണ്‍) 2750 രൂപ, ജീന്‍ എക്‌സ്‌പെര്‍ട്ട് ടെസ്റ്റിങ്ങ് (സി.ബി.നാറ്റ്) 3000 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് 1)  1500, ട്രൂ നാറ്റ് (സ്റ്റെപ്പ് 2) സ്റ്റെപ്പ് 1 പോസിറ്റീവാകുകയാണെങ്കില്‍ മാത്രം) 1500,  ആന്റിജന്‍ 625 രൂപ എന്നിങ്ങനെയാണ് സ്വകാര്യ ലാബുകളില്‍ സര്‍ക്കാര്‍ അംഗീകരിച്ച നിരക്കുകള്‍.

അംഗീകൃത സ്വകാര്യ ലാബുകള്‍

sameeksha-malabarinews

കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകളില്‍ കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍.ടി.പി.സി.ആര്‍ (ഓപണ്‍) പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലും ജീന്‍ എക്‌സ്‌പെര്‍ട്ട് ടെസ്റ്റിങ് (സി.ബി.നാറ്റ്) തലക്കടത്തൂര്‍ അല്‍-സലാമ ഡയഗ്‌നോസ്റ്റിക്ക് സെന്ററിലും, ട്രൂ നാറ്റ് പരിശോധന പെരിന്തല്‍മണ്ണ ഇ.എം.എസ് ഹോസ്പിറ്റല്‍, കോട്ടക്കല്‍ അല്‍മാസ് ഹോസ്പിറ്റല്‍, തിരൂരങ്ങാടി ജനത ഡയഗ്‌നോസ്റ്റിക്ക്, തിരൂര്‍ നീതി ലാബ് എന്നീ സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ എന്നിവിടങ്ങളില്‍ നടത്തി വരുന്നു. ജില്ലയില്‍ 19 സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകളിലാണ് ആന്റ്റിജന്‍ പരിശോധന നടത്തിവരുന്നത്. പെരിന്തല്‍മണ്ണ കിംസ്-അല്‍ഷിഫ, എടപ്പാള്‍ ഹോസ്പിറ്റല്‍സ്, വാഴക്കാട് ഇഖ്‌റ കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍, മഞ്ചേരി ഇബ്‌നു സീന മെഡിക്കല്‍ സെന്റ്റര്‍, കോട്ടക്കല്‍ ആസ്റ്റര്‍മിംസ,് എടപ്പാള്‍ ശുകപുരം ഹോസ്പിറ്റല്‍, വളാഞ്ചേരി നടക്കാവില്‍ ഹോസ്പിറ്റല്‍, വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റല്‍, മഞ്ചേരി കൊരമ്പയില്‍ ഹോസ്പിറ്റല്‍, തിരൂര്‍ അല്‍-സലാമ ഡയഗ്‌നോസ്റ്റിക്ക് സെന്റര്‍,  മണിമൂളി എസ്.എച്.ഹോസ്പിറ്റല്‍, കോട്ടക്കല്‍ അല്‍മാസ് ഹോസ്പിറ്റല്‍, വളാഞ്ചേരി അല്‍ബാ സ്‌പെഷ്യാലിറ്റി ലാബ്, തിരൂര്‍ നീതി ലാബ്, പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റല്‍, വണ്ടൂര്‍ നിംസ് ഹോസ്പിറ്റല്‍,  എടപ്പാള്‍ ശ്രീവത്സം ഹോസ്പിറ്റല്‍, തിരൂരങ്ങാടി എം.കെ.എച് ഹോസ്പിറ്റല്‍, മഞ്ചേരി മാനു മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എന്നീ ലാബുകളില്‍ ആന്റിജന്‍ പരിശോധനകള്‍ നടത്തുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!