Section

malabari-logo-mobile

കക്കാട് മുതല്‍ പൂക്കിപ്പറമ്പ് വരെ അപകടം കുറക്കാന്‍ താല്‍കാലിക ഡിവൈഡര്‍ തയ്യാറാകുന്നു

HIGHLIGHTS : തിരൂരങ്ങാടി: ദേശീയപാതാ കക്കാട് മുതല്‍ പൂക്കിപ്പറമ്പ് വരെയുള്ള അപകട മേഖലകളില്‍ താല്‍കാലിക ഡിവൈഡര്‍ സ്ഥാപിക്കുന്നു. കക്കാട്, കൊടിമരം, കാച്ചടി, വെന്നി...

തിരൂരങ്ങാടി: ദേശീയപാതാ കക്കാട് മുതല്‍ പൂക്കിപ്പറമ്പ് വരെയുള്ള അപകട മേഖലകളില്‍ താല്‍കാലിക ഡിവൈഡര്‍ സ്ഥാപിക്കുന്നു. കക്കാട്, കൊടിമരം, കാച്ചടി, വെന്നിയൂര്‍, പൂക്കിപറമ്പ് എന്നീ മേഖലകളില്‍ പലപ്പോഴും അമിതവേഗതയില്‍ വരുന്ന വാഹനങ്ങളുടെ തെറ്റായ മറികടക്കല്‍ കാരണം നിരവധി അപകടമരണങ്ങളാണ് സംഭവിച്ചത്.

കാച്ചടി, കൊടിമരം മേഖലകളില്‍ ഉണ്ടായ അപകട മരണങ്ങളുടെ പശ്ചാത്തലത്തില്‍ 2018ല്‍ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പോലീസ് ,ദേശീയപാത വിഭാഗം എന്നിവരുടെ നേതൃത്വത്തില്‍ അപകട മേഖലകള്‍ സന്ദര്‍ശിച്ച് ഈ മേഖലയില്‍ അപകടങ്ങള്‍ കുറക്കാന്‍ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന് ശുപാര്‍ശ ചെയ്തുകൊണ്ട് അന്നത്തെ ജില്ലാ കളകടര്‍ക്കും ദേശീയപാതാ അതോറിറ്റിക്കും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഡറുകള്‍ സ്ഥാപിക്കുന്നത്.

sameeksha-malabarinews

ഫൈബര്‍ സ്റ്റെബുക്കളോ കോണ്‍ക്രീറ്റ് ഡിവൈഡറുകളോ സ്ഥാപിക്കണമെന്നതായിരുന്നു ആവശ്യം. എന്നാല്‍ റോഡില്‍ സൗകര്യങ്ങള്‍ കുറയുമെന്നതിനാലാണ് താല്‍കാലിക ഡിവൈഡറുകള്‍ സ്ഥാപിക്കുന്നത്. മുന്‍പ് സ്ഥിരം അപകട മേഖലയായിരുന്ന തേഞ്ഞിപ്പലം യൂണിവേഴ്‌സിറ്റി മേഖലയില്‍ അപകടത്തില്‍ രണ്ട് പേര്‍ മരിച്ച പശ്ചാത്തലത്തില്‍ ഇവിടെ ദേശീയപാത വിഭാഗം ഡിവൈഡര്‍ സ്ഥാപിച്ചത് മൂലം അപകടങ്ങള്‍ തന്നെ ഇല്ലാതാക്കാന്‍ സാധിച്ചു എന്നത് ശ്രദ്ധേയമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!