Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്കൊണ്ട് വഴിനടക്കാനാകാതെ നാട്ടുകാര്‍;പ്രതിഷേധത്തിനൊരുങ്ങി ജനകീയ കൂട്ടായ്മ

HIGHLIGHTS : തിരൂരങ്ങാടി: സ്‌കൂള്‍ വാഹനങ്ങള്‍ക്കൊണ്ട് വഴിനടക്കാന്‍ ബുദ്ധിമുട്ടി നാട്ടുകാര്‍. ചെമ്മാട് കൊടിഞ്ഞി റോഡില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇംഗ്ലീഷ് മീഡിയ...

തിരൂരങ്ങാടി: സ്‌കൂള്‍ വാഹനങ്ങള്‍ക്കൊണ്ട് വഴിനടക്കാന്‍ ബുദ്ധിമുട്ടി നാട്ടുകാര്‍. ചെമ്മാട് കൊടിഞ്ഞി റോഡില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെതിരെയാണ് പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രദേശത്തേക്ക് എത്തിപ്പെടാന്‍ ഏക ആശ്രയമായുള്ള വീതികുറഞ്ഞ റോഡിലൂടെ സ്‌കൂളിലേക്ക് വാഹനങ്ങളുടെ വരവ് വര്‍ധിച്ചത് ദുരിതമായി മാറിയിരിക്കുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അനധികൃതമായി കെട്ടിടം നിര്‍മ്മാണം നടത്തി സ്‌കൂള്‍ മാലിന്യ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതായും പരാതി നല്‍കിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തില്‍ സ്‌കൂളിനെതിരെ സമരം ചെയ്യാനാണ് തങ്ങളുടെ തീരുമാനമെന്നും അവര്‍ പറഞ്ഞു. സ്‌കൂളില്‍ മലമൂത്ര വിസര്‍ജ്ജനം കെട്ടിക്കിടക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതായും ഇവര്‍ പറഞ്ഞു.

sameeksha-malabarinews

നാട്ടുകാരുടെ ദുരിതത്തിന് പരിഹാരം കണാന്‍ മാനേജ്മെന്റ് തയ്യറായില്ലെങ്കില്‍ സമരങ്ങളിലേക്ക് ഇറങ്ങുമെന്ന് ജനകീയ കൂട്ടായ്മയിലെ അംഗങ്ങല്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ മൊയ്തീന്‍കുട്ടി ചെറ്റാലി, കെ ശ്രീധരന്‍, മനോജ് നടുത്തൊടി, കെ സന്തോഷ്, പി ഷംസു തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!