പോക്‌സോ കേസില്‍ ഒളിവില്‍പ്പോയ പ്രതി പരപ്പനങ്ങാടി പോലീസിന്റെ പിടിയില്‍

പരപ്പനങ്ങാടി: പോക്‌സോ കേസില്‍പ്പെട്ട് ഒളിവില്‍ പോയ പ്രതി പിടിയിലായി.  വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി കിഴക്കേ പുരക്കല്‍ ഉമ്മറലി (22)യാണ് അറസ്റ്റിലായത്. സി ഐ വിനോദനന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ ചെട്ടിപ്പടിയിലെ ഉത്സവ പറമ്പില്‍ നിന്ന് തിങ്കളാഴ്ച്ച രാത്രി 11 ഓടെ സാഹസികമായി പിടികൂടിയത്.

ആണ്‍ കുട്ടിയെ പീഢനത്തിനിരയാക്കി പോക്‌സോ കേസില്‍പ്പെട്ട പ്രതി നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. 2016ല്‍ വധശ്രമക്കേസിലും 2018ല്‍ തമിഴ്‌നാട് സ്വദേശിയുടെ ബാഗ് തട്ടിപ്പറിച്ച് 50000 രൂപ കവര്‍ന്ന കേസിലും പ്രതിയാണ് ഉമ്മറലി . 2019 ല്‍ കൂട്ടുമൂച്ചിയ്ക്ക് സമീപം കൊടക്കാട് വെച്ച് കാര്‍ തകര്‍ത്ത് യാത്രക്കാരെ ആക്രമിച്ച സംഭവത്തിലും അരിയല്ലൂരില്‍ മത്സ്യ കച്ചവടക്കാരനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലും ഇയാള്‍ക്കെതിരെ കേസുള്ളതായും പ്രതി മുമ്പ് ജയില്‍ശിക്ഷ അനുഭവിച്ചതായും പോലീസ് വ്യക്തമാക്കി.

സി ഐയ്ക്ക് പുറമെ എസ്.ഐ സുരേഷ് കുമാര്‍, സി പി ഒ മാരായ ജിനു, വി പിന്‍, മന്‍സൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Share news
error: Content is protected !!
Scroll to Top