Section

malabari-logo-mobile

പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ : വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധ കൊടുങ്കാറ്റ്

HIGHLIGHTS : കേരളത്തിലും പ്രതിഷേധം ദില്ലി ലോകസഭയില്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ ചര്‍ച്ചചെയ്യും. ബില്ലിനെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ...

കേരളത്തിലും പ്രതിഷേധം
ദില്ലി ലോകസഭയില്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ ചര്‍ച്ചചെയ്യും. ബില്ലിനെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

നിലവില്‍ രാജ്യസഭയില്‍ 240 അംഗങ്ങളാണുള്ളത്. 121 അംഗങ്ങളുടെ പിന്തുണയുണ്ടെങ്ങിലെ ബില്‍ പാസാകു. 103 അംഗങ്ങളാണ് എന്‍ഡിഎക്കുള്ളത്. എന്നാല്‍ 1257 പേരുടെ പിന്തുണ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ലോകസഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ ബില്ലിനെ എതിര്‍ക്കുമെന്നാണ് സൂചന. ഇവര്‍ക്ക് മൂന്ന് അംഗങ്ങളുണ്ട്.

sameeksha-malabarinews

എന്നാല്‍ എഐഎഡിഎംകെ.11, ബിജെഡി.7, വൈഎസ്ആര്‍ കോണ്‍ഗ്രസ് 2, ടിഡിപി 2 എന്നീ കക്ഷികളില്‍നിന്നായി 22 പേരുടെ പിന്തുണ കൂടി ബില്ലിനനുകൂലമാകാനാണ് സാധ്യത. അതായത് 125 പേരുടെയെങ്കിലും പിന്തുണ ബില്ലിന് ലഭിക്കുമെന്ന് പ്രതീക്ഷയാണ് ഭരണമുന്നണിക്കുള്ളത്.

യുപിഎയെ കൂടാതെ ഇടതുപാര്‍ട്ടികള്‍ , തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ചെറുകക്ഷികളുമായി ബില്ലിന് എതിരെ വോട്ട് ചെയ്യാന്‍ രാവിലെയും ചര്‍ച്ച ചെയ്യുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!