ശിവസേന രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കും

ദില്ലി ലോകസഭയില്‍ പൗരത്വ ഭേദഗതിബില്ലിനെ അനുകൂലിച്ച ശിവസേന രാജ്യസഭയില്‍ നിലപാട് മാറ്റുന്നു. ശിവസേനയുടെ മൂന്ന് രാജ്യസഭാംഗങ്ങള്‍ ഇന്ന് സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബില്ലിനെതിരെ വോട്ട് ചെയ്യും.

ലോകസഭയില്‍ അംഗങ്ങള്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും മറുപടി ലഭിക്കാതെ രാജ്യസഭയില്‍ പിന്തുണക്കില്ലെന്നാണ് ഇപ്പോള്‍ ഉദ്ധവ് താക്കറെയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

ലോകസഭയില്‍ ബില്ലിന് പിന്തുണ നല്‍കിയതിനെതിരെ എന്‍സിപിയും കോണ്‍ഗ്രസ്സും രംഗത്തുവന്നതോടെയാണ് ശിവസേനയുടെ നിലപാട് മാറ്റമെന്ന് കരുതുന്നു.

Share news
error: Content is protected !!
Scroll to Top