Section

malabari-logo-mobile

മലപ്പുറത്ത് കോവിഡിന് ശമനമില്ല: ഇന്നും അഞ്ഞൂറിന് മുകളില്‍ രോഗികള്‍

HIGHLIGHTS : നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 475 പേര്‍ക്ക് ആരോഗ്യമേഖലയില്‍ ഒരാള്‍ക്കും ഉറവിടമറിയാതെ 20 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 4,569 പേര്‍ ആകെ നി...

മലപ്പുറം ജില്ലയില്‍ ആരോഗ്യ മേഖലയില്‍ ഒരാളുള്‍പ്പടെ 509 പേര്‍ക്ക് ഇന്ന് (ജനുവരി 19) കോവിഡ് 19 സ്ഥിരീച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 475 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 20 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ജില്ലയില്‍ 367 പേരാണ് ഇന്ന് രോഗമുക്തരായത്. ജില്ലയില്‍ ഇതുവരെ 94,781 പേരാണ് രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. 20,917 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 4,569 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 309 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 121 പേരും 116 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 516 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

sameeksha-malabarinews

ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കണം

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (ജനുവരി 19) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

ആലങ്കോട് 05
ആലിപ്പറമ്പ 02
അമരമ്പലം  01
ആനക്കയം 05
അങ്ങാടിപ്പുറം 15
അരീക്കോട്  06
ആതവനാട് 04
ചാലിയാര്‍ 02
ചീക്കോട്  02
ചേലേമ്പ്ര  01
ചെറിയമുണ്ടം 03
ചെറുകാവ്  01
ചോക്കാട് 09
ചുങ്കത്തറ  07
എടപ്പാള്‍  13
എടവണ്ണ  41
എടയൂര്‍ 02
ഏലംകുളം 02
ഇരിമ്പിളിയം 01
കാലടി 06
കാളികാവ്  11
കല്‍പകഞ്ചേരി 03
കണ്ണമംഗലം 04
കരുളായി  03
കരുവാരക്കുണ്ട് 03
കാവനൂര്‍  04
കീഴാറ്റൂര്‍  02
കോഡൂര്‍ 01
കൊണ്ടോട്ടി  08
കൂട്ടിലങ്ങാടി  05
കോട്ടക്കല്‍  03
കുറുവ 04
കുഴിമണ്ണ 04
മക്കരപ്പറമ്പ് 08
മലപ്പുറം 17
മമ്പാട് 01
മഞ്ചേരി 21
മങ്കട  23
മാറഞ്ചേരി  09
മേലാറ്റൂര്‍ 02
മൂന്നിയൂര്‍  06
മൂര്‍ക്കനാട്  07
മൊറയൂര്‍  01
മുതുവല്ലൂര്‍ 04
നന്നമ്പ്ര 01
നന്നംമുക്ക് 09
നിലമ്പൂര്‍  10
നിറമരുതൂര്‍ 03
ഊരകം 02
ഒതുക്കുങ്ങല്‍ 01
ഒഴൂര്‍ 01
പള്ളിക്കല്‍ 03
പാണ്ടിക്കാട്  07
പരപ്പനങ്ങാടി 03
പെരിന്തല്‍മണ്ണ  05
പെരുവണ്ണ ക്ലാരി 01
പെരുവെള്ളൂര്‍ 07
പൊന്മള 02
പൊന്മുണ്ടം 01
പൊന്നാനി  10
പൂക്കോട്ടൂര്‍ 05
പോരൂര്‍  01
പോത്തുകല്ല് 04
പുലാമന്തോള്‍  04
പുളിക്കല്‍  10
പുല്‍പ്പറ്റ 01
പുറത്തൂര്‍ 02
താനാളൂര്‍ 06
താനൂര്‍ 02
തലക്കാട് 02
തവനൂര്‍  08
താഴെക്കോട് 02
തേഞ്ഞിപ്പാലം  02
തിരുനാവായ 01
തിരുവാലി 07
തൃക്കലങ്ങോട്  05
തൃപ്രങ്ങോട്  03
തുവ്വൂര്‍ 09
തിരൂര്‍  12
തിരൂരങ്ങാടി  03
ഊര്‍ങ്ങാട്ടിരി 07
വളാഞ്ചേരി  09
വളവന്നൂര്‍ 02
വള്ളിക്കുന്ന്  09
വാഴക്കാട്  01
വാഴയൂര്‍  03
വഴിക്കടവ്  04
വെളിയങ്കോട് 04
വേങ്ങര  17
വെട്ടത്തൂര്‍  02
വെട്ടം 01
വണ്ടൂര്‍ 07

മറ്റു ജില്ലക്കാര്‍

കാസര്‍ഗോഡ് 01
കോട്ടയം 01

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!