Section

malabari-logo-mobile

മലപ്പുറത്ത് മൂന്നാം ദിനം 713 പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു

HIGHLIGHTS : ഇതുവരെ 1,470 പേര്‍ കുത്തിവെയ്‌പ്പെടുത്തു

മലപ്പുറം : കോവിഡ് വാക്സിനേഷന്‍ മൂന്നാം ദിവസം പിന്നിടുമ്പോള്‍ ജില്ലയില്‍ വാക്സിന്‍ എടുത്തവരുടെ എണ്ണത്തില്‍ പുരോഗതി ഉണ്ടായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന അറിയിച്ചു.  ജില്ലയില്‍ 713 ആരോഗ്യപ്രവര്‍ത്തകരാണ് മൂന്നാം ദിനം വാക്സിന്‍ സ്വീകരിച്ചത്. മൂന്നാം ദിനം രജിസ്റ്റര്‍ ചെയ്ത 93 ശതമാനം പേരും വാക്സിന്‍ സ്വീകരിച്ചു.

മൂന്ന് ദിവസങ്ങളിലായി ഇതു വരെ 1,470 പേരാണ് ജില്ലയില്‍ വാക്സിനെടുത്തത്. ആര്‍ക്കും  ഇതുവരെ ഗുരുതരമായ പാര്‍ശ്വ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളിലും തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാണ് കോവിഡ് വാക്സിന്‍ കുത്തിവെയ്പ്പ് ഉണ്ടാവുക.
കുത്തിവെയ്പ്പിനു ശേഷം എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള എല്ലാ സംവിധാനവും എല്ലാ കേന്ദ്രങ്ങളിലും ഒരുക്കിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!