Section

malabari-logo-mobile

മലപ്പുറം ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ കുഞ്ഞി രാജിവെച്ചു

HIGHLIGHTS : മലപ്പുറം: തദ്ദേശസ്വയംഭരണതെരഞ്ഞടുപ്പില്‍ ജില്ലയില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്ത തിരച്ചടിയെ തുടര്‍ന്ന്‌ മലപ്പുറം ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌കുഞ്ഞി രാജി ...

malappuramമലപ്പുറം: തദ്ദേശസ്വയംഭരണതെരഞ്ഞടുപ്പില്‍ ജില്ലയില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്ത തിരച്ചടിയെ തുടര്‍ന്ന്‌ മലപ്പുറം ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌കുഞ്ഞി രാജി വെച്ചു. രാജി കത്ത്‌ കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‌ അയച്ചുകൊടുത്തു.

ജില്ലയില്‍ മുസ്ലീലീഗ്‌ അപ്രമാദിത്വം കാണിക്കുന്നുവെന്നാരോപിച്ച്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വ്യാപകമായി യുഡിഎഫ്‌ സംവിധാനത്തിനെതിരെ രംഗത്തു വന്നിരുന്നു. ലീഗിനോട്‌ മത്സരിച്ച്‌ പലയിടങ്ങളിലും ജയിച്ചിരുന്നു. യുഡിഎഫ്‌ സംവിധാനത്തില്‍ മത്സരിച്ച ചിലയിടങ്ങളിലാകട്ടെ ലീഗ്‌ റിബലുകളെ നിര്‍ത്തി കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുകയും ചെയ്‌തിരുന്നു. ഇതെല്ലാം മറന്ന്‌ തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ മുസ്ലീം ലീഗിനൊപ്പം ചേര്‍ന്ന്‌ പ്രവര്‍ത്തിക്കണമെന്ന കെപിസിസിയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന നിലപാടിനെ തുടര്‍ന്നാണ്‌ രാജിയെന്നാണ്‌ സൂചന.
തെരഞ്ഞെടുപ്പ്‌ അവലോകനം ചെയ്‌തുകൊണ്ടുള്ള കെപിസിസി നേതൃയോഗം തിരുവനന്തപുരത്ത്‌ നടന്നുവരികയാണ്‌. ഇന്നാണ്‌ മലപ്പുറം ജില്ലയുടെ പ്രശനം ചര്‍ച്ചചെയ്യുക. പ്രശനപരിഹാരത്തിനായി ലീഗിന്‌ മുന്നില്‍ വിട്ടുവീഴ്‌ച. ചെയ്യുകയോ , കുടുതല്‍ കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ നടപടിയെടുക്കാനുള്ള സംസ്ഥാനനേതൃത്വത്തിന്റെ സമ്മര്‍ദ്ദമോ ഉള്‍ക്കൊള്ളാന്‍ തനിക്കാവില്ലെന്ന്‌ മുഹമ്മദ്‌കുഞ്ഞി രാജിക്കത്തില്‍ വ്യക്തമാക്കയിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.
ജില്ലയില്‍ 14 ഇടത്താണ്‌ കോണ്‍ഗ്രസ്സും ലീഗും പരസ്‌പരം മത്സരിച്ചത്‌

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!