മലപ്പുറം ജില്ലയിലെ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി

മലപ്പുറം: ജില്ലയില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടര്‍ന്നിരുന്ന സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ക്വാറികളില്‍ 14 ക്വാറികള്‍ ഒഴികെയുള്ള ക്വാറികള്‍ക്ക് ഇന്നുമുതല്‍(സെപ്തംബര്‍17) പ്രവര്‍ത്തനാനുമതി നല്‍കിയതായി ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

ക്വാറിയുടെ സമീപത്ത് കൂട്ടിയിരിക്കുന്ന ക്വാറി വേയ്സ്റ്റുകളും മറ്റും ഒലിച്ചിറങ്ങി ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായ എട്ടു ക്വാറികള്‍ക്കും ചെക്കുന്ന് മലയില്‍ വിള്ളല്‍ രൂപപ്പെട്ടതിനാല്‍ പ്രദേശത്തെ ആറു ക്വാറികള്‍ക്കുമാണ് പ്രവര്‍ത്തനാനുമതിയില്ലാത്തത്. പ്രളയനാന്തരം ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം പരിശോധന നടത്താന്‍ നിയോഗിച്ച ടീം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദഗ്ദമായ പരിശോധനക്ക് ശേഷം തീരുമാനമെടുക്കുകയും അതുവരെ പ്രവര്‍ത്തനാനുമതിയില്ലാത്ത ക്വാറികളില്‍ നിരോധനം തുടരുന്നതുമാണെന്നും കലക്ടര്‍ അറിയിച്ചു.

എടയൂര്‍, കണ്ണമംഗലം, മൊറയൂര്‍, കാര്യവട്ടം, മങ്കട, പുള്ളിപ്പാടം, ആനക്കയം, മഞ്ചേരി, ഊര്‍ങ്ങാട്ടിരി,വെറ്റിലപ്പാറ, പെരകമണ്ണ വില്ലേജുകളിലെ ക്വാറികള്‍കാണ് പ്രവര്‍ത്തനാനുമതിയില്ലാത്തത്.

Related Articles