തൊഴിലവസരം; മലപ്പുറത്ത് സ്പിന്നിങ് മാസ്റ്റര്‍ നിയമനം

മലപ്പുറത്ത് അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇറ്റിബി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സംവരണം ചെയ്ത സ്പിന്നിങ് മാസ്റ്റര്‍ തസ്തികയില്‍ സ്ഥിരമാവാന്‍ സാധ്യതയുള്ള ഒരു ഒഴിവില്‍ നിയമനം നടത്തുന്നു. ഡിപ്ലോമ/ഡിഗ്രി ഇന്‍ ടെക്സ്‌റ്റൈല്‍സ് ടെക്നോളജിയാണ് യോഗ്യത. സ്പിന്നിങ് മില്ലില്‍ 20 വര്‍ഷത്തിനുമുകളില്‍ മുന്‍പരിചയം വേണം. വയസ് 01-01-2019 ന് 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം) ശമ്പളം 22,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 28 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.

Related Articles