പ്രശസ്ത മാപ്പിള ഗായകന്‍ കുഞ്ഞിമൂസ അന്തരിച്ചു

വടകര: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എം കുഞ്ഞിമൂസ(91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

പരാധീനതകള്‍ക്കിടയില്‍ പഠനം ഏഴാം ക്ലാസില്‍ നിര്‍ത്തേണ്ടി വന്ന അദേഹത്തിന് സംഗീത ലോകത്തെ വളര്‍ച്ചയ്ക്ക് താങ്ങായത് കെ രാഘവന്‍ മാസ്റ്ററാണ്. മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍പാട്ട്, ബദറുല്‍ മുനീര്‍, ഹുസുനുല്‍ ജമാല്‍ എന്നിവ പുതിയ രീതിയില്‍ ചിട്ടപ്പെടുത്തി ജനകീയമാക്കിയത് കുഞ്ഞിമൂസയായിരുന്നു.

അക്കിത്തം, തിക്കോടിയന്‍, പൂവച്ചല്‍ ഖാദര്‍, തുടങ്ങിയവരുടെ രചനകള്‍ക്കും അദേഹം സംഗീതം നല്‍കിയിട്ടുണ്ട്. നിരവധി നാടകഗാനങ്ങള്‍ക്കും സംഗീതം ചെയ്തിട്ടുണ്ട്.

Related Articles