Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ 338 പേര്‍ക്ക് രോഗമുക്തി: 249 പേര്‍ക്ക് കൊവിഡ്

HIGHLIGHTS : നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 222 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 14 പേര്‍ രോഗബാധിതരായി ചികിത്സയില്‍ 1,731 പേര്‍ ആകെ നിരീക്ഷണത്...

മലപ്പുറം: ജില്ലയില്‍ ഇന്ന് 338 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 8,392 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗമുക്തി നേടുന്നവര്‍ അനുദിനം വര്‍ധിച്ചുവരികയാണെന്നും കൂട്ടായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമാണിതെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇന്ന് 249 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. 222 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 14 പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായ നാല് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ആറ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

48,652 പേര്‍ നിരീക്ഷണത്തില്‍

sameeksha-malabarinews

48,652 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതര ജില്ലക്കാരുള്‍പ്പെടെ 1,731 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,482 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 312 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,003 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,24,232 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 1,411 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

എ.ആര്‍ നഗര്‍ – 06, ആലങ്കോട് – 03, അലനല്ലൂര്‍ – 02, ആലിപ്പറമ്പ് – 02, ആനക്കയം – 01, ആതവനാട് – 02, ചോക്കാട് – 01, എടപ്പറ്റ – 01, എടരിക്കോട് – 04, എടവണ്ണ – 02, ഏലംകുളം – 02, മഞ്ചേരി – 04, ഇരിമ്പിളിയം – 01, വള്ളിക്കുന്ന് – 25, കണ്ണമംഗലം – 01, മലപ്പുറം – 01, മങ്കട – 04, മാറഞ്ചേരി – 01, മേലാറ്റുര്‍ – 01, മൂന്നിയൂര്‍ – 09, മൂത്തേടം – 02, നന്നമ്പ്ര – 01, നന്നംമുക്ക് – 01, നിലമ്പൂര്‍ – 01, നിറമരുതൂര്‍ – 01, ഊരകം – 02, പാലക്കാട് – 01, പള്ളിക്കല്‍ – 01, പാണ്ടിക്കാട് – 01, പരപ്പനങ്ങാടി – 13, പറപ്പൂര്‍ – 09, പെരിന്തല്‍മണ്ണ – 17, പെരുമണ്ണ – 02, പെരുമ്പടപ്പ് – 05, പൊന്മള – 01, പൊന്മുണ്ടം – 02, പൊന്നാനി – 08, പുളിക്കല്‍ – 03, രണ്ടത്താണി – 01, താനാളൂര്‍ – 01, താനൂര്‍ – 19, തവനൂര്‍ – 02, തേഞ്ഞിപ്പലം – 02, തെന്നല – 05, തിരുനാവായ – 02, തിരുര്‍ – 06, തൃപ്രങ്ങോട് – 01, തിരൂരങ്ങാടി – 05, തൃക്കലങ്ങോട് – 01, വളാഞ്ചേരി – 03, വട്ടംകുളം – 04, വാഴയൂര്‍ – 04, വഴിക്കടവ് – 01, വെളിമുക്ക് – 01, വേങ്ങര – 11, വെട്ടത്തുര്‍ – 03, സ്ഥലം ലഭ്യമല്ലാത്ത ജി്ല്ലാ നിവാസികളായ ആറ് പേര്‍.

ഉറവിടമറിയാതെ രോഗബാധിതരായവര്‍

വെളിയംകോട് – 01, കുഴിമണ്ണ – 01, പൊന്നാനി – 01, മൂന്നിയൂര്‍ – 02, തിരുനാവായ – 01, കൊണ്ടോട്ടി – 01, താനൂര്‍ – 01, കോട്ടക്കല്‍ – 01, ചീക്കോട് – 01, മങ്കട – 01, വള്ളിക്കുന്ന് – 02, ചുങ്കത്തറ – 01.

രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍

പരപ്പനങ്ങാടി – 01, പുല്‍പ്പറ്റ -01, താനൂര്‍ – 01, എറണാകുളം – 01.

ഇതര രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

അലനല്ലൂര്‍ – 01, പുല്‍പ്പറ്റ – 01, താനൂര്‍ – 01, ചോക്കാട് – 01, ആതവനാട് – 01, എടപ്പാള്‍ – 01.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

പെരുമണ്ണ – 03.

കടലുണ്ടിപ്പുഴയില്‍ പാര്‍ശ്വഭിത്തി നിര്‍മിക്കും: ഉദ്യോഗസ്ഥ സംഘം  സ്ഥലം സന്ദര്‍ശിച്ചു

പ്രളയത്തില്‍ കരയിടിഞ്ഞ കടലുണ്ടിപ്പുഴയിലെ വിവിധ ഭാഗങ്ങളില്‍ പാര്‍ശ്വഭിത്തി നിര്‍മാണത്തിന് പ്രാരംഭ നടപടിയായി. 2018 ലുണ്ടായ  പ്രളയത്തില്‍ കുഴിപ്പുറം, കൂമന്‍ കല്ല് പാലങ്ങളുടെ സമീപ ഭാഗങ്ങളില്‍ കരയിടിച്ചിലുണ്ടായിരുന്നു. ഈ പ്രദേശങ്ങളിലാണ്  പാര്‍ശ്വഭിത്തികള്‍ നിര്‍മിക്കുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം  സ്ഥലം സന്ദര്‍ശിച്ചു.
മുഖ്യമന്ത്രിക്കും പ്രളയ സമയത്ത് ജില്ലയുടെ ചുമതലയുള്ള മന്ത്രിക്കും ചീഫ് എഞ്ചിനീയര്‍ക്കും ഇത് സംബന്ധിച്ച്  കെ.എന്‍.എ ഖാദര്‍ എം.എല്‍.എ കത്ത് നല്‍കിയിരുന്നു. കൂടാതെ ഇതിനായി  35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ജലസേചന വിഭാഗം ചീഫ് എഞ്ചിനീയര്‍ തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നുള്ള നടപടി പ്രകാരമാണ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചത്.

മേജര്‍ ഇറിഗേഷന്‍ എ.എക്സ്.ഇ ഷാജഹാന്‍ കബീര്‍, എ.ഇ.പി ഷബീര്‍, ഓവര്‍സിയര്‍ മന്‍സൂര്‍ കവറൊടി, വി.എസ് ബഷീര്‍, ടി.മൊയ്തീന്‍ കുട്ടി, എം.എല്‍. എ യുടെ പി.എ പഞ്ചിളി അസീസ്, സി.അയമുതു മാസ്റ്റര്‍, കറുമണ്ണില്‍ അബ്ദുസ്സലാം, എന്‍.മജീദ് മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

കൂമന്‍ കല്ല് പാലം: സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ നടപടിയായി

പ്രളയത്തില്‍ തകര്‍ന്ന കൂമന്‍ കല്ല് പാലത്തിന്റെ സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കാന്‍ നടപടികള്‍ ആരംഭിച്ചു.  കൂമന്‍ കല്ല് പാലത്തിനടുത്ത് പള്ളിക്ക് സമീപമുള്ള ഭാഗമാണ് പൊതുമരാമത്ത്  വകുപ്പ് പുനര്‍ നിര്‍മിക്കുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു. സംരക്ഷണഭിത്തിക്ക് പ്രളയത്തില്‍ കേട് പാടുകള്‍ സംഭവിച്ചത് പാലത്തിന് തന്നെ ഭീഷണിയായിരുന്നു.
പൊതുമരാമത്ത് വകുപ്പ് (പാലങ്ങളുടെ വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്.ഹരീഷ്, എ.എക്സ് ഇ പി രാമകൃഷണന്‍, ഓവര്‍സിയര്‍ ദിനേശന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.


ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!